കൊല്ലം: സഹപ്രവർത്തകയെ ശല്യം ചെയ്ത് ആക്രമിച്ചെന്ന പരാതിയിൽ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വാട്ടർ അതോറിറ്റിയിലെ ക്ലാർക്ക് വർക്കല ഇടവ സ്വദേശി നിഷാദ് ( 40 ) ആണ് അറസ്റ്റിലായത്.
തന്നോട് അടുപ്പം പുലർത്തണമെന്ന് ആവശ്യപ്പെട്ട് വിവാഹിതയായ യുവതിയെ നിരന്തരം ശല്യം ചെയ്തുവെന്നും വഴങ്ങാത്തതിനാൽ ആക്രമിച്ചുവെന്നുമാണ് പരാതി.
സംഭവത്തിൽ കൊല്ലം അസിസ്റ്റന്റ് കമ്മീഷണർക്ക് യുവതി നൽകിയ പരാതിയിലാണ് ഈസ്റ്റ് പോലീസ് കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. ഓഫീസിൽ വച്ച് ആക്രമിച്ചുവെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിരുന്നു.